ജിഷ കൊല്ലപ്പെട്ടത് വൈകീട്ട് 5.45ന്; നിലവിളി കേട്ടുവെന്ന് അയല്‍വാസികള്‍

Posted on: May 6, 2016 10:20 am | Last updated: May 6, 2016 at 3:10 pm

JISHAകൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷ മൃഗീയമായി കൊല ചെയ്യപ്പെട്ടത് വൈകീട്ട് ആറ് മണിയോടെയെന്ന് വ്യക്തമാക്കുന്ന മൊഴി പുറത്ത്. അഞ്ച് മണിക്ക് ജിഷ വെള്ളവുമായി പോകുന്നത് കണ്ടിരുന്നുവെന്നും 5.40ന് നിലവിളി കേട്ടുവെന്നും പരിസരവാസികളായ മൂന്ന് സത്രീകള്‍ മൊഴി നല്‍കി. ആറ് മണിയോടെ ജിഷയുടെ ഘാതകനെന്ന് സംശയിക്കുന്ന ആള്‍ കനാല്‍ കടന്ന് പോയെന്നും മൊഴിയില്‍ പറയുന്നു. വൈകീട്ട് മൂന്നിനും അഞ്ചിനും ഇടക്കാണ് ജിഷ കൊല്ലപ്പെട്ടതെന്ന് നേരത്തെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ മാത്രമാണ് ഇപ്പോള്‍ കസ്റ്റഡിയില്‍ ഉള്ളതെന്നാണ് പോലീസ് പറയുന്നത്. ഇതില്‍ അന്യസംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടും. നേരത്തെ 12 പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു.