വിഎസ് മുതല്‍ നികേഷ് കുമാര്‍ വരെ കേസില്‍ പ്രതികളെന്ന് മുഖ്യമന്ത്രി

Posted on: May 5, 2016 4:53 pm | Last updated: May 6, 2016 at 11:12 am

oommen chandyതിരുവനന്തപുരം: എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കെതിരായ കേസുകള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതിരോധം. വിഎസ് മുതല്‍ നികേഷ് കുമാര്‍ വരെയുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പേരില്‍ അറുനൂറിലധികം കേസുകളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷത്തിന്റെ അക്രമരാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ തെളിവാണിത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം ഇത് സാക്ഷ്യപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിവിധ സ്ഥാനാര്‍ഥികള്‍ക്കെതിരെ മൊത്തം 943 കേസുകളാണുള്ളത്. ഇതില്‍ 685 എണ്ണം എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെയും 152 എണ്ണം ബിജെപി-ബിഡിജെഎസ് സ്ഥാനാര്‍ഥികള്‍ക്കെതിരെയുമാണ്. സിപിഎം സ്ഥാനാര്‍ഥികള്‍ക്കെതിരെ 617 കേസുകളാണുള്ളത്. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ ആറ് കേസുകളും പിണറായി വിജയനെതിരെ 11 കേസുകളുമാണുള്ളത്. നികേഷ് കുമാറിനെതിരെ 57 കേസുകളാണുള്ളത്.