ജിഷയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് പോസറ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Posted on: May 5, 2016 11:32 am | Last updated: May 5, 2016 at 7:48 pm

JISHAകൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയെ കഴുത്ത് ഞെരിച്ചാണ് കൊന്നതെന്ന് പോസറ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്ത് ഞെരിച്ചതിനെ തുടര്‍ന്ന് ശ്വാസം കിട്ടാതെ പിടഞ്ഞാണ് ജിഷ മരിച്ചതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ജിഷയുടെ ശരീരത്തില്‍ 38 മുറിവുകളുണ്ടായിരുന്നു. ശരീരത്തില്‍ കടിയേറ്റ പാടുകളും ഉണ്ട്. ജിഷയെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോഴായിരിക്കാം ഈ മുറിവുകള്‍ ഉണ്ടായത്. പ്രധാന അവയവങ്ങള്‍ക്ക് ഗുരുതര ക്ഷതം ഏറ്റിട്ടുണ്ട്. പീഡനശ്രമം ചെറുക്കുന്നതിനിടെ ആയിരിക്കാം അവയവങ്ങള്‍ക്ക് ക്ഷതമേറ്റതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.