ജിഷയുടെ കൊലപാതകം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Posted on: May 3, 2016 6:14 pm | Last updated: May 4, 2016 at 9:01 am
SHARE

rapeന്യൂഡല്‍ഹി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു. കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന വനിത കമ്മീഷനോട് മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ചീഫ് സെക്രട്ടറി, ഡിജിപി, ആലുവ റൂറല്‍ എസ്പി എന്നിവര്‍ക്ക് കമ്മീഷന്‍ നോട്ടീസയച്ചു.

സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ദേശീയ വനിത കമ്മീഷന്‍ അംഗം രേഖ ശര്‍മ പറഞ്ഞു. കേസിന് ആവശ്യമെങ്കിലും കമ്മീഷന്‍ നേരിട്ട് കേരളത്തില്‍ എത്തുമെന്നും അവര്‍ അറിയിച്ചു.