ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന് ഉത്തരാഖണ്ഡില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തിക്കൂടെയെന്ന് സുപ്രീംകോടതി ചോദിച്ചു. ഉത്തരാഖണ്ഡ് രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇക്കാര്യം ആരാഞ്ഞത്. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി.
രാഷ്ട്രപതി ഭരണ റദ്ദാക്കിയ ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഏപ്രില്‍ 29നാണു മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിനോടു വിശ്വാസവോട്ട് തേടാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത സുപ്രീംകോടതി അന്തിമ വിധി വരുന്ന മേയ് ആറ് വരെ രാഷ്ട്രപതി ഭരണം തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു.