Connect with us

Malappuram

ഇന്റര്‍സോണില്‍ ഫാറൂഖ് കോളജിന് കലാകിരീടം

Published

|

Last Updated

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍സോണ്‍ കലോത്സവത്തില്‍ 189 പോയിന്റുമായി ഫാറൂഖ് കോളജിന് കലാകിരീടം. വിവിധ സ്റ്റേജിനങ്ങളില്‍ 16 പോയിന്റ് നേടിയ ഫാറൂഖ് കോളജിലെ ആര്‍ വി അനുനന്ദയാണ് കലാതിലകം. മോണോ ആക്ട്, ദേശഭക്തിഗാനം, മാപ്പിളപ്പാട്ട് (ഗൂപ്പ്) തുടങ്ങിയ ഇനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് അനുനന്ദ കലാതിലക പട്ടം സ്വന്തമാക്കിയത്. കോഴിക്കോട് ദേവഗിരി കോളജിലെ ലിബിന്‍ നോബിയാണ് കലാപ്രതിഭ. വയനാട് മുട്ടില്‍ ഡബ്ലു എം ഒ കോളജിലെ മഹ്‌സൂം അഹമ്മദ് സര്‍ഗപ്രതിഭയായും ദേവഗിരി കോളജിലെ ദിപിന്‍ ആന്റണി ചിത്രപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.
17 പോയിന്റ് നേടിയ ദേവഗിരി കോളജിനാണ് കലോത്സവത്തില്‍ രണ്ടാം സ്ഥാനം. 82 പോയിന്റ് നേടിയ പാലക്കാട് ഗവ: വിക്ടോറിയ കോളജാണ് മൂന്നാം സ്ഥാനത്തെത്തിയത്. സര്‍വകലാശാല പരിധിയില്‍ വരുന്ന പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലെ അംഗീകൃത കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് കലോത്സവത്തില്‍ മാറ്റുരച്ചത്.

Latest