വെള്ളാപ്പള്ളിക്ക് എത്രസ്ഥലം നല്‍കിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം: വിഎസ്

Posted on: May 1, 2016 1:24 pm | Last updated: May 1, 2016 at 1:24 pm
SHARE

VSആറന്‍മുള: വെള്ളാപ്പള്ളി നടേശന് എത്രസ്ഥലം സൗജന്യമായി നല്‍കിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. യുഡിഎഫ് വെള്ളാപ്പള്ളിയെ കൂട്ടുപിടിച്ച് ശ്രീനാരായണ ഗുരുവിന്റെ ആദര്‍ശങ്ങളെ അവഹേളിക്കുകയാണ്. ആദര്‍ശം വിറ്റ് തിന്നവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് ആന്റണി തന്റെ സ്വാധീനം ഉപയോഗിക്കേണ്ടത്. ഉമ്മന്‍ചാണ്ടി വലിച്ചുകേറ്റുന്ന ചരക്കുകളെയെല്ലാം മനസ്സിലാക്കിയിട്ടാണോ ആന്റണി അഭിപ്രായം പറയുന്നതെന്നും വിഎസ് ചോദിച്ചു. ബിജെപി മുക്ത നിയമസഭയാണ് ലക്ഷ്യമെന്ന ആന്റണിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു വിഎസ്.