Connect with us

National

മോദി ബിരുദാനന്തര ബിരുദമെടുത്തത് 62.3 ശതമാനം മാര്‍ക്കോടെയെന്ന് വിസി

Published

|

Last Updated

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദമെടുത്തത് 62.7 ശതമാനം മാര്‍ക്ക് നേടിയെന്ന് ഗുജറാത്ത് സര്‍വകലാശാല വിസി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ മോദിയുടെ വിദ്യാഭ്യാസ യോഗ്യതകള്‍ വിവരാവകാശ നിയമപ്രകാരം പരസ്യമാക്കണം എന്നാവശ്യപ്പെട്ടതോടെയാണ് പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത ചര്‍ച്ചാ വിഷയമായത്.

ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിഎയും ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയെന്നായിരുന്നു മോദി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷക്ക് മറുപടിയായി തങ്ങളുടെ പക്കല്‍ വിശദാംശങ്ങളൊന്നുമില്ല എന്ന മറുപടിയാണ് ഡല്‍ഹി സര്‍വകലാശാല നല്‍കിയിരുന്നത്. 1978ല്‍ നരേന്ദ്ര മോദി എന്ന് പേരുള്ള എത്രപേര്‍ കറസ്‌പോണ്ടന്‍സായി ബിഎ പാസായി എന്ന ചോദ്യത്തിന് ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് പറഞ്ഞാണ് ഡല്‍ഹി സര്‍വകലാശാല മറുപടി നല്‍കാതിരുന്നത്.

Latest