ശിയാ പോരാളികള്‍ പാര്‍ലമെന്റ് കൈയേറി; ബാഗ്ദാദില്‍ അടിയന്തരാവസ്ഥ

Posted on: May 1, 2016 10:02 am | Last updated: May 2, 2016 at 9:52 am
SHARE

bagdadബാഗ്ദാദ്: ശിയാ പോരാളികള്‍ പാര്‍ലമെന്റ് കൈയേറിയതിനെ തുടര്‍ന്ന് ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഗ്രീന്‍സോണിലേക്കുള്ള ബാരിക്കേഡുകള്‍ തകര്‍ത്ത പ്രക്ഷോഭകാരികള്‍ പാര്‍ലമെന്റിലെ കസേരകളും മറ്റു വസ്തുവകകളും തല്ലിത്തകര്‍ത്തു. ചില പാര്‍ലമെന്റ് അംഗങ്ങളെ കൈയേറ്റം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

ഭരണപരിഷ്‌കാരം ആവശ്യപ്പെട്ടാണ് മുഖ്തദ അല്‍ സദര്‍ അനുകൂലികളായ ശിയാക്കള്‍ റാലി നടത്തി പാര്‍ലമെന്റ് പിടിച്ചെടുത്തത്. ചേംബര്‍ കൈയേറിയ പ്രതിഷേധക്കാര്‍ പാര്‍ലമെന്റിന് പുറത്ത് ക്യാമ്പ് തുറന്നു. നിലവിലെ മന്ത്രിമാരെ മാറ്റി പുതിയ ടീമിനെ നിയോഗിക്കണമെന്ന് മുഖ്തദ് അല്‍ സദര്‍ പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയോട് ആവശ്യപ്പെട്ടിരുന്നു.

യുഎസ് എംബസി ഉള്‍പ്പടെ പല സുപ്രധാന നയതന്ത്രകാര്യാലയങ്ങളും പ്രവര്‍ത്തിക്കുന്നത് ഗ്രീന്‍സോണിനുള്ളിലാണ്. തലസ്ഥാന നഗരിയിലേക്കുള്ള എല്ലാ റോഡുകളും അടച്ചുകഴിഞ്ഞു. പ്രതിഷേധക്കാര്‍ പാര്‍ലമെന്റില്‍ നിന്ന് പിരിഞ്ഞുപോകണമെന്ന് പ്രസിഡന്റ് ഫൗദ് മസൂം അഭ്യര്‍ഥിച്ചു.