Connect with us

Kerala

കുമ്മനം സച്ചിനെപ്പോലെയെങ്കില്‍ ജനം ഹര്‍ഭജനാകുമെന്ന് എന്‍എസ് മാധവന്‍

Published

|

Last Updated

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ സച്ചിനെപോലെയെന്ന ശ്രീശാന്തിന്റെ പരാമര്‍ശത്തിനു മറുപടിയുമായി എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. ഇങ്ങനെയൊക്കെ പറയാന്‍ തുടങ്ങിയാല്‍ ജനം ഹര്‍ഭജനാകുമെന്നായിരുന്നു എന്‍എസ് മാധവന്റെ ട്വിറ്ററിലൂടെ പറഞ്ഞു. 2008ലെ പ്രഥമ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ഹര്‍ഭജന്‍സിംഗ് അന്ന് പഞ്ചാബ് കിംഗ്‌സ് താരമായിരുന്ന ശ്രീശാന്തിനെ തല്ലിയ സംഭവം കൂട്ടിച്ചേര്‍ത്താണ് മാധവന്റെ ട്വീറ്റ്.

കുമ്മനം രാജശേഖരന്റെ രീതികള്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെപ്പോലെയാണെന്നായിരുന്നു ശ്രീശാന്ത്രിന്റെ പരാമര്‍ശം. സച്ചിനോളം വിനീതഭാവമുള്ള കുമ്മനമാണ് സംസ്ഥാനത്ത് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നേതാവെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.

Latest