Connect with us

National

മഴവെള്ളം സംഭരിക്കാന്‍ ആഹ്വാനം നല്‍കി മോദി

Published

|

Last Updated

ന്യൂഡല്‍ഹി: മഴവെള്ളസംഭരണത്തിന്റെ ആവശ്യകതയെപറ്റി പറഞ്ഞ് മാന്‍ കി ബാതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വരള്‍ച്ചയെ നമുക്ക് നേരിടാമെന്ന് അദ്ദേഹം പറഞ്ഞു. 30 മിനുട്ട് നീണ്ടുനിന്ന പരിപാടിയില്‍ ഗംഗ, യമുന എന്നീ നദികളെ ശൂദ്ധീകരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം പറഞ്ഞു. തന്റെ ആഹ്വാനം ഉള്‍ക്കൊണ്ട് എല്‍ പി ജി സബ്‌സിഡി ഉപേക്ഷിച്ച ഒരു കോടി ഉപഭോക്താക്കളെ അദ്ദേഹം പ്രശംസിച്ചു.
രാജ്യത്തെ നിലവിലുള്ള വരള്‍ച്ചയെ പ്രതിപാദിച്ചാണ് അദ്ദേഹം പരിപാടി തുടങ്ങിയത്. ഇവ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഇതോടൊപ്പം ജനങ്ങളും പങ്കാളികളാകണം. വെള്ളത്തിന്റെ മൂല്യത്തെകുറിച്ച് ബോധവത്കരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഈ മണ്‍സൂണില്‍ 106 മുതല്‍ 110 ശതമാനം മഴ അധികം ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. ഇത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. മഴവെള്ളം സംഭരിക്കപ്പെടേണ്ടതാണ്. ഗ്രാമങ്ങളില്‍ വീഴുന്ന മഴവെള്ളം ഗ്രാമങ്ങളില്‍ തന്നെ സംഭരിക്കപ്പെടണം. ഇതിന് കൂട്ടായ പ്രവര്‍ത്തനം വേണം. മണ്‍സൂണിന് ഇനി ഒന്നര മാസം കൂടി ബാക്കിയുണ്ട്. ഇപ്പോള്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയാല്‍ കുടിവെള്ള പ്രശ്‌നത്തിന് ഒരു പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest