Connect with us

Kerala

താന്‍ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നുവെന്ന വാര്‍ത്ത ശുദ്ധ അസംബന്ധമെന്ന് വിഎസ്‌

Published

|

Last Updated

കോഴിക്കോട്: തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന വാര്‍ത്ത ശുദ്ധ അസംബന്ധമാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രി ആരാകണമെന്നത് പാര്‍ട്ടി തീരുമാനിക്കുമെന്നാണ് പറഞ്ഞത്. താന്‍ പറഞ്ഞത് ചില മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. പറയാത്ത വാക്കുകള്‍ തന്റെ വായിലേക്ക് തിരുകി കയറ്റി. മാധ്യമങ്ങള്‍ ചെയ്യുന്നത് തെമ്മാടിത്തരമാണെന്നും വിഎസ് പ്രതികരിച്ചു.

താന്‍ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും സിപിഐഎം കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നുമായിരുന്നു ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ണ്ണമാണെന്ന് പറയാനാകില്ല. ചില സ്ഥാനാര്‍ത്ഥികളെ കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ടെന്നും ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ വിഎസ് പറഞ്ഞതായി വാര്‍ത്ത വന്നിരുന്നു.

Latest