ഹജ്ജ് 2016: ആദ്യ ഗഡു 30 വരെ അടക്കാം

Posted on: April 23, 2016 12:55 am | Last updated: April 22, 2016 at 11:56 pm
SHARE

കൊണ്ടോട്ടി: ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് അവസരം ലഭിച്ചവര്‍ വിമാന കുലി ഇനത്തിലും മറ്റുമായി ഒന്നാം ഗഡു തുക അടക്കേണ്ട അവസാന തീയതി ഈ മാസം 30ലേക്ക് മാറ്റി. ഒന്നാം ഗഡുവായി 81,000 രൂപയാണ് അടക്കേണ്ടത്. സ്‌റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെയൊ യൂനിയന്‍ ബേങ്ക് ഓഫ് ഇന്ത്യയുടെയൊ ഏതെങ്കിലും ശാഖയില്‍ പണമടക്കാം. അതത് അപേക്ഷകരുടെ റഫറന്‍സ് നമ്പര്‍ ഉപയോഗിച്ചാണ് പണം അടക്കേണ്ടത്.
ഒരു കവറില്‍ ഒന്നില്‍ കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ മുഴുവന്‍ അപേക്ഷകരുടെയും തുക ഒന്നിച്ചടക്കണം.
അപേക്ഷകര്‍ പണമടച്ചതിന്റെ പേ ഇന്‍ സ്ലിപിന്റെ ഒറിജിനലും ഒരു കോപ്പിയും സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നല്‍കണം. രണ്ടാം ഗഡു തുക ജൂണ്‍ മാസത്തിലായിരിക്കും അടക്കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here