പത്ത് വര്‍ഷത്തിനു ശേഷം പി.പി.മുകുന്ദന്‍ ബിജെപി ആസ്ഥാനത്ത്

Posted on: April 18, 2016 12:47 pm | Last updated: April 21, 2016 at 2:40 pm
SHARE

p p mukundanതിരുവനന്തപുരം: മുതിര്‍ന്ന ബിജെപി നേതാവ് പി.പി.മുകുന്ദന്‍ ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനിലെത്തി. ബിജെപിയുടെ കേരള-തമിഴ്‌നാട് ഉള്‍പ്പെടുന്ന മേഖലയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായിരിക്കെ 2006 ല്‍ പാര്‍ട്ടി വിട്ടതിനു ശേഷം ഇതാദ്യമായാണ് മുകുന്ദന്‍ ബിജെപി ആസ്ഥാനത്ത് എത്തുന്നത്. താന്‍ നേരത്തെ പാര്‍ട്ടിയില്‍ തിരിച്ചെത്തേണ്ടതായിരുന്നുവെന്ന് മുകുന്ദന്‍ പ്രതികരിച്ചു. പാര്‍ട്ടി സംവിധാനം മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. അവസരവാദ രാഷ്ട്രീയത്തേക്കാള്‍ ആദര്‍ശ രാഷ്ട്രിയത്തിന് പ്രാധാന്യം നല്‍കുന്നതുകൊണ്ടാണ് താന്‍ മറ്റൊരു പാര്‍ട്ടിയിലേക്കും പോകാതിരുന്നതെന്ന് മുകുന്ദന്‍ പറഞ്ഞു.

എന്നാല്‍ പത്തുവര്‍ഷത്തിനു ശേഷം പാര്‍ട്ടി ആസ്ഥാനത്തെത്തിയ മുകുന്ദനെ സ്വീകരിക്കാന്‍ നേതാക്കള്‍ ആരും തന്നെയെത്തിയില്ല. അതേസമയം, വീട്ടിലേക്ക് മടങ്ങി വരുന്നതിനു പ്രത്യേക സ്വീകരണത്തിന്റെ ആവശ്യമില്ലെന്ന് മുകുന്ദന്‍ പറഞ്ഞു. ഭാരവാഹിത്വത്തിന്റെ കാര്യത്തില്‍ ഒരുറപ്പും കിട്ടിയിട്ടില്ലെന്നു പറഞ്ഞ അദ്ദേഹം തന്റെ തിരിച്ചുവരവിനോട് പാര്‍ട്ടിക്കുള്ളില്‍ ചിലര്‍ക്കുണ്ടായിരുന്ന അസംതൃപ്തികള്‍ നീങ്ങിയെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here