യൂറോ കപ്പില്‍ സൂപ്പര്‍ താരം കരീം ബെന്‍സേമ ഉണ്ടാവില്ല

Posted on: April 14, 2016 10:58 am | Last updated: April 15, 2016 at 9:48 am

benzema_realmadridlastight_rexപാരീസ്: ഫ്രാന്‍സിനൊപ്പം യൂറോ കപ്പില്‍ സൂപ്പര്‍ താരം കരീം ബെന്‍സേമ ഉണ്ടാവില്ല. ബ്ലാക്ക് മെയില്‍ കേസില്‍ കുറ്റാരോപിതനായ ബെന്‍സേമയെ യൂറോ കപ്പിനുള്ള ടീമില്‍ ഫ്രാന്‍സ് ഉള്‍പ്പെടുത്തിയില്ല. കഴിഞ്ഞ ഡിസംബറില്‍ ഈ കേസില്‍ ബെന്‍സേമയെ ടീമില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ബെന്‍സേമയക്കു മേലുള്ള നിയമനടപടികള്‍ കഴിഞ്ഞ മാസം കോടതി നീക്കിയിരുന്നു. അതിനാല്‍ ബെന്‍സേമ യൂറോ കപ്പിനുള്ള ടീമില്‍ ഇടംനേടുമെന്നായിരുന്നു കരുതിയിരുന്നത്. ജൂണ്‍ 10 മുതല്‍ ജൂലൈ 10 വരെയാണ് യൂറോ കപ്പ് നടക്കുന്നത്.

സ്വകാര്യ ദൃശ്യങ്ങള്‍ കൈവശമുണ്‌ടെന്നു ഭീഷണിപ്പെടുത്തി സഹതാരം മാത്യു വെല്‍ബേനയെ ബെന്‍സേമ ബ്ലാക്ക് മെയില്‍ ചെയ്‌തെന്നായിരുന്നു കേസ്.