മര്‍കസ് ഗാര്‍ഡന്‍ സ്‌കൂള്‍ ഓഫ് മാനേജ്മന്റ് പ്രവേശനം ആരംഭിച്ചു

Posted on: April 10, 2016 6:10 pm | Last updated: April 10, 2016 at 6:10 pm
SHARE

markaz garden poonurകോഴിക്കോട്: പൂനൂര്‍ മര്‍കസ് ഗാര്‍ഡന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റൂഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ഗാര്‍ഡന്‍ സ്‌കൂള്‍ ഓഫ് മാനേജ്മന്റിലേക്ക് പ്രവേശനം ആരംഭിച്ചു. ഇസ്ലാമിക പഠനത്തോടൊപ്പം നല്‍കപ്പെടുന്ന പ്ലസ്‌വണ്‍ കൊമേഴ്‌സ്, ബി.കോം എന്നീ കോഴ്‌സുകളിലെക്കാണ് പ്രവേശനം ആരംഭിച്ചിട്ടുള്ളത്.

അടുത്ത മാസം അഞ്ചിന് കോഴിക്കോട്, മംഗലാപുരം, ബാംഗ്ലൂര്‍, ഡല്‍ഹി, ദുബൈ, ജിദ്ദ, ദോഹ, ലണ്ടന്‍, ക്വാലാലംപൂര്‍, ഇസ്താംബുള്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ നടക്കുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. വിദേശികള്‍ക്കും കേരളക്കാര്‍ക്കും കൊമേഴ്‌സ്, മാനേജ്മന്റ് പഠനങ്ങളോട് കൂടെ ഇസ്ലാമിക വിഷയങ്ങള്‍ കൂടി വളരെ നൂതനമായി സംവിധാനിച്ച ഇന്ത്യയിലെ ഏക സ്ഥാപനമാണ് മര്‍കസ് ഗാര്‍ഡന്‍ സ്‌കൂള്‍ ഓഫ് മാനേജ്മന്റ്. വിശദ വിവരങ്ങള്‍ക്ക് 9562625402, 8086365728.

LEAVE A REPLY

Please enter your comment!
Please enter your name here