യൂത്ത് ഫോറം പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചു

Posted on: April 8, 2016 9:13 pm | Last updated: April 8, 2016 at 9:13 pm
SHARE
യൂത്ത്‌ഫോറം പ്രവര്‍ത്തക സംഗമം വി ടി ഫൈസല്‍ ഉദ്ഘാടനം ചെയ്യുന്നു
യൂത്ത്‌ഫോറം പ്രവര്‍ത്തക സംഗമം വി ടി ഫൈസല്‍ ഉദ്ഘാടനം ചെയ്യുന്നു

ദോഹ: വൈവിധ്യങ്ങളുടെ കടയ്ക്കല്‍ കത്തിവെച്ചും സാമുഹിക ബന്ധങ്ങള്‍ ശിഥിലമാക്കിയും സ്പര്‍ധയുടെ രാഷ്ട്രീയം സൃഷ്ടിക്കുന്നതിനെതിരെ സ്‌നേഹത്തിന്റെ ജീവിതരീതി കൊണ്ട് പ്രതിരോധിക്കാനാണ് വരുന്ന രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന കാലയളവില്‍ തീരുമാനിച്ചിട്ടുള്ളതെന്ന് യൂത്ത്‌ഫോറം പ്രസിഡന്റ് എസ് എ ഫിറോസ് പറഞ്ഞു. യൂത്ത് ഫോറം പ്രവര്‍ത്തക സംഗമത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രക്ഷാധികാരി വി ടി ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ഷാനവസ് ഖാലിദ് കര്‍മരേഖ വിശദീകരിച്ചു. മുഹമ്മദ് അസ്‌ലം പദ്ധതിരേഖ അവതരിപ്പിച്ചു. ഇന്ത്യയിലെ വിവിധ കലാലയങ്ങളില്‍ നടക്കുന്ന വിദ്യാര്‍ഥി ചെറുത്ത് നില്‍പ്പുകള്‍ക്ക് സംഗമം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
ബിലാല്‍ ഹരിപ്പാട് അധ്യക്ഷത വഹിച്ചു. സലീല്‍ ഇബ്രാഹീം സമാപന പ്രസംഗം നടത്തി.