പ്രധാനമന്ത്രി ദേശിയ പതാകയെ അപമാനിച്ചതായി പരാതി

Posted on: April 7, 2016 1:55 pm | Last updated: April 7, 2016 at 2:57 pm
SHARE

MODI INDIAN FLAGന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യന്‍ പതാകയെ അവഹേളിച്ചെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹരജി ഡല്‍ഹി കോടതി പരിഗണനക്കെടുത്തു. ദേശീയ യോഗ ദിനത്തിലും യു.എസ് പര്യടന വേളയിലും നരേന്ദ്ര മോഡി ദേശീയ പതാകയെ അവഹേളിച്ചെന്നാണ് പരാതി. മോഡിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസിനു നിര്‍ദേശം നല്‍കണമെന്ന് പരാതിക്കാരനായ ആശിഷ് ശര്‍മ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഹരജി ഗൗരവത്തില്‍ എടുക്കുന്നതായും മെയ് ഒമ്പതിന് ഇത് പരിഗണിക്കുമെന്നും മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സനിഗ്ധ സാര്‍വര്യ പറഞ്ഞു.

പരാതി ഫയലില്‍ സ്വീകരിച്ച കോടതി ഹര്‍ജിക്കാരനോട് ഇതിന്റെ തെളിവുകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചു. രാജ്യാന്തര യോഗാദിനത്തില്‍ ദേശീയ പതാകയെ പ്രധാനമന്ത്രി തൂവാല ആയി ഉപയോഗിച്ചതും അമേരിക്കന്‍ പ്രസിഡന്റിനു സമ്മാനിച്ച പതാകയില്‍ ഒപ്പിട്ടതും ദേശീയ പതാകയോടുള്ള അവഹേളനം ആണെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. 2002 ലെ ഇന്ത്യന് ഫ്‌ളാഗ് കോഡ് പ്രകാരം ഇന്ത്യന്‍ ദേശീയ പതാകയില്‍ കുറിക്കുന്നത് ഇന്ത്യന്‍ പതാകയെ അപമാനിക്കുന്നതിന് തുല്യമാണ്. കേസ് മെയ് 9 നു വീണ്ടും പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here