Connect with us

National

രാജസ്ഥാനില്‍ സ്പാനിഷ് വിനോദസഞ്ചാരികള്‍ക്കു നേരെ ആക്രമണം

Published

|

Last Updated

പുഷ്‌കര്‍: രാജസ്ഥാനില്‍ സ്പാനിഷ് വിനോദസഞ്ചാരികള്‍ക്കു നേരെ ആക്രമണം. സ്‌പെയിനില്‍ നിന്നും എത്തിയ സ്ത്രീയ്ക്കും പുരുഷനും നേരെയാണ് ആക്രമണം ഉണ്ടായത്. ഒരു സംഘം ആളുകള്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായും വസ്ത്രം കീറിയതായും യുവതി പറയുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ആക്രമികളെ തടയാന്‍ ശ്രമിച്ചപ്പോള്‍ കല്ല് കൊണ്ട് തലയ്ക്ക് ഇടിച്ചതായും ഇവര്‍ പൊലീസിനോട് പറഞ്ഞു.

പുഷ്‌കറിലെ ഉള്‍ഗ്രാമത്തിലെ ക്ഷേത്രം സന്ദര്‍ശിക്കാനായി ബൈക്ക് വാടകയ്‌ക്കെടുത്താണ് യുവതിയും സുഹൃത്തും എത്തിയത്. അവിടെയെത്തിയപ്പോള്‍ ഒരു സംഘം ആളുകളെത്തി യുവതിയുടെ ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ആക്രമണം തടയാന്‍ ശ്രമിച്ച സുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കിടിച്ചു. പ്രദേശത്തുണ്ടായിരുന്ന യുവാക്കളാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.

സ്പാനിഷ് സംഘം താമസിച്ചിരുന്ന ഹോട്ടലിന്റെ മാനേജരാണ് ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചത്. യുവതിയ്ക്ക് സാരമായി പരുക്കേറ്റിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Latest