ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ അവകാശമില്ല: ഫട്‌നാവിസ്

Posted on: April 3, 2016 12:08 pm | Last updated: April 3, 2016 at 8:44 pm

FATNAVISനാസിക്: ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ അവകാശമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. നാസികില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഭാരാത് മാതാ കീ ജയ് എന്ന് വിളിക്കാന്‍ തങ്ങള്‍ക്കാവില്ലെന്നാണ് ചിലര്‍ പറയുന്നത്, ഭാരതത്തിനല്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് അവര്‍ ജയ് വിളിക്കാന്‍ പാകിസ്താന്‍ കീ ജയെന്നോ അതോ ചൈനാ കീ ജയെന്നോ ഫഡ്‌നാവിസ് ചോദിച്ചു. മുംബൈയില്‍ മസറില്‍ ഞാന്‍ പോയപ്പോള്‍ കണ്ട കാഴ്ച്ച നൂറ് കണക്കിന് മുസ്ലീം പുരോഹിതര്‍ ഭാരത് മാതാ കീ ജയ് വിളിക്കുന്നതാണ്. ഭാരത് മാതാ കീ ജയ് വിളിക്കുന്നവരെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ ഉറപ്പായും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും ഫഡ്‌നാവിസ് പറഞ്ഞു.

തന്റെ കഴുത്തില്‍ കത്തിവെച്ചാലും ഭാരത് മാതാ കീ ജയ് വിളിക്കില്ലെന്ന് നേരത്തെ അസദുദ്ദീന്‍ ഉവൈസി എം.പി പറഞ്ഞതോടെയാണ് വിഷയം ചര്‍ച്ചയായത്. ഇതിന് ശേഷം ബി.ജെ.പിയും ആര്‍.എസ്.എസും ഉവൈസിക്കെതിരെ ശക്തമായി രംഗത്തുവന്നിരുന്നു.