Connect with us

Business

ഓഹരി വിപണികള്‍ നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

Published

|

Last Updated

മുംബൈ: ഓഹരി സൂചികകള്‍ നേരിയ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 72.22 പോയിന്റ് നഷ്ടത്തില്‍ 25,269.64ലും നിഫ്റ്റി 25.35 പോയിന്റ് താഴ്ന്ന് 7713.05ലുമെത്തി. അതേസമയം, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ നേട്ടത്തിലായിരുന്നു.

ബാങ്ക്, ഇന്‍ഫ്ര ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ടിസിഎസ്, ഭാരതി എയര്‍ടെല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി തുടങ്ങിയവ നഷ്ടത്തിലും ഐടിസി, എന്‍ആന്റ്ടി, ഐസിഐസിഐ ബാങ്ക്, ഭേല്‍ തുടങ്ങിയവ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Latest