കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക: സ്‌ക്രീനിംഗ് കമ്മിറ്റി താല്‍ക്കാലികമായി നിര്‍ത്തിവച്ചു

Posted on: March 31, 2016 10:00 pm | Last updated: March 31, 2016 at 10:39 pm

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക തയാറാക്കുന്നതിനായി വിളിച്ചുകൂട്ടിയ സ്‌ക്രീനിംഗ് കമ്മിറ്റി താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഘടകകക്ഷികളുമായി ധാരണയിലെത്താനാണ് കമ്മിറ്റി നിര്‍ത്തിയത്. ഘടകകക്ഷി നേതാക്കളുമായി കോണ്‍ഗ്രസ് നേതാക്കള്‍ ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ വെള്ളിയാഴ്ച വീണ്ടും കമ്മറ്റി ചേരാനാണ് ധാരണ.

കെപിസിസി പ്രസിഡന്റ് വിഎം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നതോടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ വഴിമുട്ടിയത്.