ഇന്ത്യന്‍ സെനികര്‍ക്ക് ഇനി ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍

Posted on: March 31, 2016 12:31 pm | Last updated: March 31, 2016 at 12:31 pm

bullet proofന്യൂഡല്‍ഹി: ഇനി ഇന്ത്യന്‍ സൈനികര്‍ക്ക് സുരക്ഷയ്ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും. 50,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വാങ്ങുന്നതിനുള്ള കരാറില്‍ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു. ടാറ്റാ ഗ്രൂപ്പിന്റെ അനുബന്ധ കമ്പനിയായ ‘ടാറ്റാ അഡ്വാന്‍സ്ഡ് മെറ്റീരിയില്‍സു’മായാണ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 140 കോടിയോളം രൂപയാണ് ചിലവ്.

ഓഗസ്റ്റ് മുതല്‍ ജാക്കറ്റുകള്‍ നല്‍കുന്നതിന് തുടക്കം കുറിക്കും. 2017 ജനവരിയോടെ മുഴുവന്‍ ജാക്കറ്റുകളും സൈന്യത്തിന് നല്‍കണമെന്നാണ് കരാര്‍. 18 ലക്ഷത്തോളം അംഗങ്ങളുള്ള ഇന്ത്യന്‍ സൈന്യത്തിന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ ലഭ്യമാക്കാന്‍ പത്ത് വര്‍ഷം മുന്‍പുതന്നെ ശ്രമങ്ങളാരംഭിച്ചിരുന്നു. നടപടി ക്രമങ്ങള്‍ കാരണം ശ്രമങ്ങള്‍ നീണ്ടു. എന്നാല്‍, പ്രതിരോധ മന്ത്രിയായി മനോഹര്‍ പരീക്കര്‍ സ്ഥാനമേറ്റശേഷം നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തി. പുതിയ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ കനം കുറഞ്ഞതും, തല, കഴുത്ത്, നെഞ്ച്, വയര്‍, കാലുകള്‍ തുടങ്ങിയവയെല്ലാം സംരക്ഷിക്കാവുന്ന തരത്തിലുള്ളവയാണ്.