സംസം അഞ്ച് ലിറ്റര്‍ തന്നെ

Posted on: March 31, 2016 10:02 am | Last updated: March 31, 2016 at 10:02 am

hajjകൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള ഹാജിമാര്‍ക്ക് ഈ വര്‍ഷവും അഞ്ച് ലിറ്റര്‍ സംസം വെള്ളമായിരിക്കും ലഭ്യമാക്കുക. 45 കിലോ ബാഗേജ് ആയിരിക്കും ഹാജിമാര്‍ക്ക് ഹജ്ജിന് പോകുമ്പോഴും തിരിച്ചു വരുമ്പോഴും അനുവദിക്കുക. ഹജ്ജ് കമ്മിറ്റി അംഗീകരിച്ച ബാഗേജ് മാത്രമേ അനുവദിക്കുകയുള്ളൂ. ഹാജിമാര്‍ക്കുള്ള സംസം വെള്ളം വിമാനക്കമ്പനി നേരിട്ട് തന്നെ എത്തിക്കും. ഹാജിമാരെ വിശുദ്ധ ഭൂമിയിലെത്തിച്ച് തിരിച്ചു വരുന്ന വിമാനത്തില്‍ സംസം വെള്ളം കൊണ്ടുവരും. ഹജ്ജ് ക്യാമ്പില്‍ സൂക്ഷിക്കുന്ന സംസം വെള്ളം ഹാജിമാര്‍ തിരിച്ചെത്തുമ്പോള്‍ കൈമാറും.