മുംബൈ: പരിക്കിനെ തുടര്‍ന്ന് യുവരാജ് സിംഗ് ട്വന്റി-20 ലോകകപ്പ് ടീമില്‍നിന്ന് പുറത്തായി. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ കാല്‍ക്കുഴ്‌ക്കേറ്റ പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്നാണ് യുവരാജിനെ ഒഴിവാക്കിയത്. യുവരാജിന് പകരം മനീഷ് പാണ്ഡയെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി.
വെസ്റ്റ്ഇന്‍ഡീസിനെതിരായ സെമിയില്‍ യുവരാജിന് പകരം പാണ്ഡെയോ അജിങ്ക്യ രഹാനയോ കളത്തിലിറങ്ങും. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ സെഞ്ചുറി നേട്ടത്തോടെ ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ മനീഷ് പാണ്ഡെ്ക്ക് സാധിച്ചിരുന്നു. ഐപിഎലില്‍ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരെന്ന റിക്കാര്‍ഡും പാണ്‌ഡെയുടെ പേരിനൊപ്പമാണ്.