വൈദ്യുതി പ്രസരണ വിതരണ രംഗത്ത് മിനയില്‍ യു എ ഇക്ക് ഒന്നാം സ്ഥാനം

Posted on: March 28, 2016 2:24 pm | Last updated: March 28, 2016 at 2:24 pm
SHARE

powerദുബൈ: മിന (മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക) മേഖലയില്‍ വൈദ്യുതി പ്രസരണ-വിതരണ രംഗത്ത് ഒന്നാം സ്ഥാനത്താണ് യു എ ഇയെന്ന് ദിവ എം ഡിയും സി ഇ ഒയുമായ സഈദ് മുഹമ്മദ് അല്‍ തായര്‍ വ്യക്തമാക്കി. വൈദ്യുതി വിതരണത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച നടപടിക്രമങ്ങള്‍ പാലിക്കുന്ന നാലാമത്തെ രാജ്യവുമാണ് യു എ ഇ. ലോക ബേങ്കിന്റെ ഡൂയിംഗ് ബിസിനസ് 2016 റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഭാവി ആവശ്യങ്ങള്‍ക്കായി ദിവ 64 സബ്‌സ്റ്റേഷനുകള്‍ പണിയുമെന്നും അല്‍ തായര്‍ വ്യക്തമാക്കി. 132/11 കിലോവാട്‌സിന്റെ സബ്‌സ്റ്റേഷനുകളാണ് അടുത്ത മൂന്നു വര്‍ഷത്തിനകം ദിവ പൂര്‍ത്തീകരിക്കുക. 670 കോടി ദിര്‍ഹമാണ് ഇതിനായി ചെലവഴിക്കുക. വിവിധ നിക്ഷേപക സ്ഥാപനങ്ങളുമായി സഹകരിച്ചാവും പദ്ധതി പൂര്‍ത്തീകരിക്കുക.
നിലവിലെ വൈദ്യുത ശൃംഖലയുമായി ഇവയെ ബന്ധിപ്പിക്കും. വൈദ്യുതി വിതരണ ശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം കാര്യക്ഷമതയും വിശ്വാസ്യതയും വര്‍ധിപ്പിക്കുകയെന്നതും ലക്ഷ്യമിട്ടാണ് നടപടി. എമിറേറ്റിന്റെ വര്‍ധിച്ച ആവശ്യത്തിനനുസരിച്ച് കുറ്റമറ്റ രീതിയില്‍ വൈദ്യുതിയും ജലവും വിതരണം ചെയ്യാനാണ് ദിവ ശ്രമിക്കുന്നത്. സുസ്ഥിര വികസനത്തില്‍ ഊന്നിയ ഭാവി വികസനമാണ് ദിവ നടപ്പാക്കുന്നത്. ഏറ്റവും മികച്ച വൈദ്യുതി ശൃംഖല ഉണ്ടാക്കിയെടുക്കകയാണ് ദിവയുടെ ലക്ഷ്യം. ആര്‍ക്കും ഒരു പരാതിക്കും ഇടനല്‍കാത്ത ഒന്നാവും ഇത്. ഏറ്റവും ഗുണമേന്മയുള്ളതും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതുമായ വൈദ്യുതി വിതരണ ശൃംഖലയാണ് ദിവയുടേതെന്നും അല്‍ തായര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here