Connect with us

Gulf

'ഗള്‍ഫ് മേഖലയിലെ സാമ്പത്തിക മാന്ദ്യം പ്രവാസികള്‍ എങ്ങിനെ നേരിടണം?' ഫോര്‍ക്ക സെമിനാര്‍ സംഘടിപ്പിച്ചു

Published

|

Last Updated

റിയാദ്: ഗള്‍ഫ് മേഖലയിലെ സാമ്പത്തിക മാന്ദ്യം പ്രവാസികള്‍ എങ്ങിനെ നേരിടണം എന്ന വിഷയത്തില്‍ റിയാദിലെ പ്രാദേശിക സംഘടനകളുടെ പൊതു വേദിയായ ഫോര്‍ക്ക സെമിനാര്‍ സംഘടിപ്പിച്ചു. ബത്ഹയിലെ ഷിഫ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സെമിനാറില്‍ എന്‍ആര്‍കെ ഭാരവാഹികളും, റിയാദ് ഇന്ത്യ മീഡിയ ഫോറം ഭാരവാഹികളും ഫോര്‍ക്കയുടെ ജനറല്‍ കൗസില്‍ അംഗങ്ങളും പങ്കെടുത്തു. ഫോര്‍ക്കയുടെ ചെയര്‍മാന്‍ നാസര്‍ കാരന്തൂര്‍ അധ്യക്ഷത വഹിച്ചു. എന്‍ആര്‍കെ ചെയര്‍മാന്‍ വികെ മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. സാമ്പത്തിക വിദഗ്ദനായ മുസ്തഫ കാസിം ഗള്‍ഫിലെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് സംസാരിച്ചു. രണ്ടു വര്‍ഷത്തോളം നിലനില്‍ക്കാവുന്ന സാമ്പത്തിക മാന്ദ്യം പ്രവാസികള്‍ക്ക് ഏറെ പ്രയാസകരമായിരിക്കുമെന്നും അത് തരണം ചെയ്യുന്നതിനാവശ്യമായ സാമ്പത്തിക നിയന്ത്രണം ജീവിതത്തില്‍ എങ്ങിനെ പാലിക്കണമെും അദ്ദേഹം വിശദീകരിച്ചു.

ഫോര്‍ക്കയുടെ ജനറല്‍ കവീനര്‍ സനൂപ് പയ്യൂര്‍ സ്വാഗതം പറഞ്ഞു. ഷാജി ആലപ്പുഴ, ബാലചന്ദ്രന്‍, അശ്‌റഫ് വടക്കേവിള, റഷീദ് കാസിമി, ഷംനാദ് കരുനാഗപ്പള്ളി, സത്താര്‍ കായംകുളം ആശംസകളര്‍പ്പിച്ചു.

Latest