അള്‍ജീരിയയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് 12 മരണം

Posted on: March 28, 2016 10:25 am | Last updated: March 29, 2016 at 9:09 am

algeriaഅള്‍ജിയേഴ്‌സ്:അള്‍ജീരിയയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് 12 സൈനികര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാജ്യത്തിന്റെ തെക്കന്‍ മേഖലയിലാണ് അപകടമുണ്ടായത്. സാങ്കേതിക തകരാറാണ് അപകട കാരണമെന്ന് പ്രതിരോധമന്ത്രി അറിയിച്ചു. ഞായറാഴ്ച തമാന്റ്‌സറ്റ് മേഖലയിലെ അദ്‌റാറിനും റെഗ്ഗാന്‍ നഗരത്തിനും മധ്യേ സൈനിക ദൗത്യത്തിനിടെയാണ് ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണത്.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സൈനിക മേധാവി ഉത്തരവിട്ടുണ്ട്. അതേസമയം സൈനിക നീരിക്ഷണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഔദ്യോഗിക വൃത്തങ്ങള്‍ തയ്യാറായിട്ടില്ല