തീഅണക്കാന്‍ നെട്ടോട്ടമോടുന്ന അഗ്‌നിശമനസേനാംഗങ്ങള്‍ പരാധീനതകളാല്‍ വീര്‍പ്പുമുട്ടുന്നു

Posted on: March 28, 2016 9:38 am | Last updated: March 28, 2016 at 9:38 am
SHARE

പാലക്കാട്: കനക്കുന്നവേനലിനൊപ്പം അടിക്കടിയുണ്ടാകുന്നതീപിടുത്തങ്ങള്‍ അണക്കാന്‍ നെട്ടോട്ടമോടുന്ന അഗ്‌നിശമനസേനാംഗങ്ങള്‍ പരാധീനതകളാല്‍ വീര്‍പ്പുമുട്ടുന്നു. പ്രതിദിനം നിരവധികേസുകള്‍ പരിഹരിക്കേണ്ടതായി വരുന്ന പാലക്കാട് യൂനിറ്റില്‍ അടിസ്ഥാന സൗകര്യവും ജീവനക്കാരുടെ കുറവുമാണ് അഗ്‌നിശമനസേന നേരിടു പ്രധാനവെല്ലുവിളി. വേനല്‍ കനത്ത സാഹചര്യത്തില്‍ ദിനം പ്രതി പത്തിലധികം കോളുകള്‍ അറ്റന്‍ഡ് ചെയ്യു യൂണിറ്റില്‍ ഡ്രൈവര്‍മാരുടെ കുറവാണ് നിലവിലെ പ്രധാന പ്രശ്‌നം. പാലക്കാട് യൂണിറ്റില്‍ എമര്‍ജന്‍സി ടെന്‍ഡര്‍ ഉള്‍പ്പെടെ 11 വാഹനങ്ങളാണുള്ളതെിരിക്കെ ആറു ഡ്രൈവര്‍മാര്‍ മാത്രമേ ഡ്യൂട്ടിക്കുള്ളുവെത് ഏറെ പരിതാപകരമാണ്. ഡ്യൂട്ടി ഓഫടക്കം വരുന്നതിനാല്‍ അധിക ദിവസങ്ങളിലും നാലു പേര്‍ മാത്രമേ ഡ്യൂട്ടിയിലുണ്ടായിരിക്കുകയുള്ളുവെതിനാല്‍ ഒിലധികം വരു കോളുകള്‍ക്കാക’െ ഒരേ സമയം അറ്റന്‍ഡ് ചെയ്യാന്‍ ഇതുമൂലം പ്രയാസപ്പെടുകയാണ്. ഓഫീസര്‍മാരുടെ രണ്ടുജീപ്പുകള്‍, ആംബുലന്‍സ്, നാല് മൊബൈല്‍ ടാങ്ക് യൂണിറ്റ് (എം ടി വി), എമര്‍ജന്‍സി ടെന്‍ഡര്‍, ക്യുക്ക് റെസ്‌പോന്‍സ് വെഹിക്കിള്‍, ബുള്ളറ്റ് എിവയാണ് യൂണിറ്റിലുള്ളത്. അടിയന്തിരവാശ്യങ്ങള്‍ക്ക് പുറമെ നഗരത്തില്‍ നടക്കു എക്‌സിബിഷനുകള്‍, പ്രദര്‍ശന വേളകള്‍, വന്‍കിട സമ്മേളനങ്ങള്‍ എിവയ്ക്ക് സ്റ്റാന്റ്‌ബൈ ആയും അഗ്‌നിശമന സേനാംഗങ്ങള്‍ കര്‍മ്മനിരതരാവേണ്ടിവരും. ഇതിനു പുറമെ മന്ത്രിമാരുള്‍പ്പെടു പരിപാടികള്‍, ശബരിമല, കലക്ട്രേറ്റിലെ വിവിധ പരിപാടികള്‍ എന്നിവയുടെ ഉത്തരവാദിത്വവും ഇവര്‍ക്കു തയൊണ്. 12 ഡ്രൈവര്‍ തസ്തികയാണ് പാലക്കാട് യൂണിറ്റിലുള്ളതെിരിക്കെ കഴിഞ്ഞ രണ്ടുമാസം മുമ്പുവരെ എട്ടുപേരാണുണ്ടായിരുന്നത്. അച്ചടക്ക നടപടിയുടെ ഭാഗമായി നാലുപേരെ കഴിഞ്ഞ ഡിസംബറില്‍ സ്ഥലം മാറ്റിയിരുങ്കെിലും ഇതേവരെ പകരം നിയമനമുണ്ടായി’ില്ല. വാഹനാപകടങ്ങളില്‍ കുരുങ്ങിക്കിടക്കുവരെ പുറത്തെടുക്കാനുപയോഗിക്കു വാഹനമായ എമര്‍ജന്‍സി ടെന്‍ഡര്‍ പാലക്കാട് യൂണിറ്റില്‍ മാത്രമേയുള്ളൂ. 35 വര്‍ഷത്തോളം പഴക്കമുള്ള ഈ വാഹനത്തിനാകത്തെ പ്രവര്‍ത്തന ക്ഷമത കുറവാണെ ങ്കിലും പുതിയൊരു വാഹനത്തെപ്പറ്റി അധികാരികളും ബന്ധപ്പെ വരും ചിന്തിച്ചിട്ടില്ല. വടക്കഞ്ചേരി യൂണിറ്റില്‍ ഏഴ് ഡ്രൈവര്‍മാര്‍ വേണ്ടിടത്ത് മൂന്നുപേര്‍ മാത്രമേയുള്ളൂ. സംസ്ഥാനത്തെ രണ്ടാമത്തെ വ്യവസായ മേഖലയായ നിരവധി ഫാക്ടറികള്‍ പ്രവര്‍ത്തിക്കു കഞ്ചിക്കോട് മേഖലാ വാളയാര്‍ തുടങ്ങിയ പ്രദേശങ്ങളിലുണ്ടാകു തീപ്പിടിത്തങ്ങളും അപകടങ്ങളും നിയന്ത്രിക്കു കഞ്ചിക്കോട് യൂണിറ്റിലാകട്ടെ അഞ്ച് വണ്ടികളില്‍അഞ്ച് ഡ്രൈവര്‍മാരുണ്ടായിരുതില്‍ ഒരാള്‍ വര്‍ക്ക് അറേഞ്ച്‌മെന്റിന്റെ പേരില്‍ ഇപ്പോള്‍ തൃശ്ശൂരിലാണ്. ഒറ്റപ്പാലം, പട്ടാമ്പി, ഷൊര്‍ണൂര്‍ എിവിടങ്ങളിലെ തീയണക്കാന്‍ പാടുപെടു ഷൊര്‍ണൂര്‍ യൂണിറ്റിലെ രണ്ടു വണ്ടികള്‍ കാലപ്പഴക്കം ചെതാണെിരിക്കെ ഒരു വണ്ടി വര്‍ക്‌ഷോപ്പിലും ഒരു വണ്ടി ക’പ്പുറത്തുമാണെത് ഏറെ പരിതാപകരമാണ്. വാഹനങ്ങളുടെയും ജീവനക്കാരുടെയും പരാധീനതകള്‍ക്കു പുറമെ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ മുന്‍കാലങ്ങളില്‍ ഉപയോഗിച്ചിരുന്നവാട്ടര്‍ ഹൈഡ്രന്‍ഡുകളും ഉപയോഗശൂന്യമായിരിക്കുകയാണിപ്പോള്‍. നഗരത്തിന്റെ മിക്കഭാഗങ്ങളിലും വഴിയോരത്തുണ്ടായിരു വാട്ടര്‍ ഹൈഡ്രന്റുകളില്‍നിന്നും അഗ്‌നിശമനസേന വെള്ളമെടുക്കാതായതോടെ ഇവ തുരുമ്പെടുത്തു നശിക്കാന്‍ തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍ കുളങ്ങളിലും കനാലുകളിലുമൊക്കെ പോയി വെള്ളം നിറക്കേണ്ട സ്ഥിതിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here