ലാഹോര്‍ ചാവേറാക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം 70 ആയി; ഇരുനൂറ്റിയമ്പതോളം പേര്‍ക്ക് പരിക്ക്

Posted on: March 28, 2016 8:37 am | Last updated: March 28, 2016 at 1:12 pm

lahore blast

ലാഹോര്‍ (പാക്കിസ്ഥാന്‍): ലാഹോറിലെ ഗുല്‍ഷാന്‍ ഐ ഇഖ്ബാല്‍ പാര്‍ക്കിലുണ്ടായ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 70 ആയി. ഇരുനൂറ്റിയമ്പലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുല്‍ഷാന്‍ഐഇഖ്ബാല്‍ ചില്‍ഡ്രന്‍സ് പാര്‍ക്കിലാണ് ചാവേര്‍ ബോംബ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം തഹ്‌രീകെ താലിബാന്‍ ഏറ്റെടുത്തു.

അവധി ദിവസമായതിനാല്‍ നിരവധി കുടുംബങ്ങള്‍ പാര്‍ക്കിലെത്തിയിരുന്നു. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും. ചാവേറിന്റെ തല സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തതായി ഡിസിഒ ക്യാപ്റ്റന്‍ മുഹമ്മദ് ഉസ്മാന്‍ പറഞ്ഞു. പുറത്തേക്കുള്ള ഗെയ്റ്റിന് സമീപമാണ് സ്‌ഫോടനമുണ്ടായത്.

lahore blast 2