‘റിയല്‍ കേരള’ക്ക് രണ്ടാമതും കിരീടം; ജിദ്ദയിലെ ഫുട്‌ബോള്‍ മാമാങ്കത്തിന് കൊടിയിറക്കം

Posted on: March 27, 2016 6:27 pm | Last updated: March 27, 2016 at 6:27 pm
SHARE

footballജിദ്ദ: അഞ്ചര മാസമായി ജിദ്ദയില്‍ നടന്നു വരുന്ന സിഫ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ എഡിവിഷനില്‍ താരപ്രഭയാല്‍ നിറഞ്ഞു നിന്ന ഫൈനല്‍ മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന്‌ഗോളുകള്‍ക്ക് ഷറഫിയ ട്രേഡിംഗ് സബീന്‍ എഫ്‌സിയെ തകര്‍ത്ത് ടിഎസ്എസ് റിയല്‍ കേരള ചാമ്പ്യന്‍മാരായി. എതിരാളികളുടെ ശക്തിക്കനുസരിച്ചു തന്ത്രം മെനഞ്ഞ റിയല്‍ കേരളകോച്ചിനും, തന്ത്രം കളിക്കളത്തില്‍ സമര്‍ത്ഥമായി നടപ്പില്‍ വരുത്തിയ റിയല്‍ കേരള കളിക്കാര്‍ക്കും നൂറില്‍ നൂറുമാര്‍ക്ക്. സീനിയര്‍ സ്‌റ്റേറ്റ് താരങ്ങളായ സുഹൈറിനെയും സബീന്‍ എഫ്‌സിയുടെ പ്ലേമേക്കര്‍ ജിജോതോമസിനെയും ആഷിഖ് ഉസമാനെയും റിയല്‍കേരളക്കാര്‍ സമര്‍ത്ഥമായി പൂട്ടി. ആദ്യ മിനുട്ട് മുതല്‍ ആക്രമിച്ചുകളിക്കുക, സബീന്‍ എഫ്‌സിയുടെ ആക്രമണങ്ങളെ മധ്യനിരയില്‍തന്നെ മുനയോടിക്കുക എന്ന തന്ത്രമാണ് റിയല്‍കേരള പയറ്റിയത്.

മറുഭാഗത്ത് ടീം ലൈനഅപ്പില്‍ തന്നെ സബീന്‍ എഫ്‌സി കോച്ചിന് പിഴച്ചു. മികച്ചഫോമിലുള്ള സട്രൈക്കര്‍ സിറാജിനെ പുറത്തിരുത്തിയതിനു അവര്‍ വലിയ വില നല്‍കേണ്ടിയും വന്നു. ടൂര്‍ണമെന്റില്‍ ഒരിക്കല്‍പോലും ഫോമിലെക്കുയരാത്ത ഡൈസന്‍ ദേവദാസിനു മുഴുവന്‍ സമയം അവസരം കൊടുത്തതുംപിഴച്ചു. രണ്ടാംപകുതിയില്‍ സഫീറിന്പകരം സിറാജ് വന്നതോടെ ആക്രമണ ശൈലിയില്‍ മാറ്റംവന്നെങ്കിലും അപ്പോഴേക്ക് റിയല്‍ കേരള കളിയില്‍ വ്യക്തമായ ആധിപത്യം നേടികഴിഞ്ഞിരുന്നു.

ആദ്യ പകുതിയില്‍ പതിനെട്ടാം മിനുട്ടില്‍ സ്‌റ്റോപ്പര്‍ ബാക്ക് മുഹമദ് മര്‍സൂഖാണ് റിയല്‍ കേരളക്ക് വേണ്ടി ആദ്യ വെടിപൊട്ടിച്ചത്, കോര്‍ണര്‍ കിക്കില്‍ നിന്ന് ഉയര്‍ന്നുവന്ന പന്ത ്മര്‍സൂഖ് മനോഹരമായി ഹെഡ് ചെയ്ത് കീപര്‍ സലാമിന്റെ തലക്കുമുകളിലൂടെ പോസ്റ്റിലേക്ക് തിരിച്ചു വിട്ടപ്പോള്‍
സബീന്‍ എഫ്‌സിയുടെ ഗോള്‍കീപര്‍ സലാം തീര്‍ത്തും നിസഹായനായിരുന്നു, തുടര്‍ന്ന് സബീന്‍ എഫ്‌സിയുടെ ആഷിഖ് ഉസ്മാന്റെയും സുഹൈറിന്റെയുംമുന്നേറ്റങ്ങള്‍ ഉജ്ജ്വലഫോമില്‍ വലകാത്ത ഷുഹൈബിന്റെ മുന്നില്‍ പരാജയപെട്ടു. രണ്ടാംപകുതിയില്‍ ഗോള്‍മടക്കാന്‍ ഉറച്ചിറങ്ങിയ സബീന്‍ എഫ്‌സി ടോട്ടല്‍ ഫുട്ബാള്‍ പുറത്തെടുത്തപ്പോള്‍ ഗോള്‍മടങ്ങുമെന്ന്കരുതിയെങ്കിലും മര്‍സൂഖും നായകന്‍ അഷറഫും ഗോളടി വീരന്‍ വിങ്ങ്ബാക്ക് ഫഹദ് സുല്‍ഫിയും ഉറച്ചു നിന്നതോടെ ശ്രമങ്ങളെല്ലാം വിഫലമായി. ഇതിനിടയില്‍ മുഹമ്മദ് മുഹാദു രണ്ടാംഗോള്‍നേടി, ഗോള്‍ തടയാന്‍ മുന്നോട്ടു കയറിയ സലാമിനു കളിലൂടെ മനോഹര പ്ലേസ.

അച്ചടക്കമില്ലാത്ത കളിക്ക് സുഹൈറും, റിയല്‍ കേരളയുടെ സിറാജും മുഹമദ് മര്‍സൂഖും ചുവപ്പ്കാര്‍ഡ്കണ്ടു പുറത്തു പോയതോടെ സബീന്‍എഫ്‌സി പത്തുപേരുമായും റിയല്‍കേരള ഒന്‍പതുപേരുമായാണ്കളി പൂര്‍ത്തിയാക്കിയതു. രണ്ടാംപകുതിയുടെ ഇരുപത്തിയെട്ടാം മിനുട്ടില്‍ ജംഷീദ്പട്ടിക പൂര്‍തിയാകി. റിയല്‍ കേരള നിരയില്‍ ഒരാള്‍ കുറഞ്ഞത് മുതലാക്കാന്‍ സബീന്‍ എഫ്‌സിയുടെ പ്രതിരോധനിരക്കാര്‍ ഒന്നടങ്കം റിയല്‍ കേരളയുടെ ഏരിയയിലേക്ക് ആക്രമിച്ചുകയറിയ സന്ദര്‍ഭത്തില്‍ വീണുകിട്ടിയ പന്ത് നായകന്‍ അഷറഫ്‌നീട്ടി ജിംഷദിലെക്ക്, പന്ത് ഓടി പിടിച്ച ജിംഷാദ് പിഴവൊന്നും കൂടാതെ മൂന്നാം ഗോളും നേടി പട്ടിക തികച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here