ശൈഖ് മുഹമ്മദ് ജോണ്‍ കെറിയുമായി ചര്‍ച്ച നടത്തി

Posted on: March 26, 2016 6:25 pm | Last updated: March 26, 2016 at 6:25 pm
SHARE

kerryഅബുദാബി: അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപ മേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും യു എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും തമ്മില്‍ മോസ്‌കോയില്‍ ചര്‍ച്ച നടത്തി. യു എ ഇയും അമേരിക്കയും തമ്മിലുള്ള സൗഹൃദ-സഹകരണ താത്പര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള വഴികളാണ് ശൈഖ് മുഹമ്മദും ജോണ്‍ കെറിയും ചര്‍ച്ച ചെയ്തത്.. ഇരു രാജ്യങ്ങളിലെയും സുപ്രധാന വിഷയങ്ങളും പുരോഗതികളും ചര്‍ച്ചയില്‍ വിഷയമായി. മേഖലയിലെ പ്രാദേശിക വിഷയങ്ങള്‍ ഇരുവരും പങ്കുവെച്ചു. യു എ ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തഹ്‌നൂന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെയും സാന്നിധ്യത്തിലായിരുന്നു ഇരുനേതാക്കളും ചര്‍ച്ച നടത്തിയത്.
ദേശീയ സുരക്ഷാ കൗണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ അലി ബിന്‍ ഹമ്മാദ് അല്‍ ശംസി, അബുദാബി എക്‌സിക്യുട്ടീവ് അഫയേഴ്‌സ് അതോറിറ്റി ചെയര്‍മാന്‍ ഖല്‍ദൂന്‍ ഖലീഫ അല്‍ മുബാറക്, അബുദാബി കിരീടാവകാശിയുടെ കോര്‍ട്ട് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് മുബാറക് അല്‍ മസ്‌റൂഇ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here