പ്രേമം നിരസിച്ചു; ദേശീയ വോളി താരത്തെ മുതിര്‍ന്ന താരം അടിച്ചുകൊലപ്പെടുത്തി

Posted on: March 26, 2016 1:56 pm | Last updated: March 26, 2016 at 3:36 pm
SHARE

sangitha and accusedകൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 15 വയസ്സുകാരിയായ ദേശീയ വോളിബോള്‍ താരത്തെ മുതിര്‍ന്ന താരം അടിച്ചുകൊലപ്പെടുത്തി. നോര്‍ത്ത് 24 പര്‍ഗാനയിലെ ബറസാത്തിലുള്ള വോളിബോള്‍ കോച്ചിംഗ് സെന്ററില്‍ വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ടിന എന്ന സംഗീത ഇച്ച് ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് പ്രതി രാജ എന്ന സുബ്രതാ സിന്‍ഹ പോലീസില്‍ കീഴടങ്ങി. ദേശീയ വോളി താരമായ ഇയാള്‍ക്ക് പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നു. പെണ്‍കുട്ടി ഇത് നിരാകരിച്ചതാണ് അരുംകൊലയില്‍ കലാശിച്ചത്.

ക്രൂരമായ മര്‍ദനത്തിന് ഇരയായ സംഗീത നിലവിളിച്ച് മറ്റുതാരങ്ങളുടെ അടുത്തേക്ക് ഓടിവരികയായിരുന്നു. അപ്പോഴും അക്രമി അവളെ പിന്തുടര്‍ന്നു. സംഗീതയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച കോച്ചിന് നേരെയും ആക്രമണമുണ്ടായി. തലക്കും കഴുത്തിനും ഗുരുതരമായി പരുക്കേറ്റ സംഗീത സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതി ഇന്ന് രാവിലെയാണ് പോലീസില്‍ കീഴടങ്ങിയത്. ബറസാത്ത് ഗേള്‍സ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ട സംഗീത.

LEAVE A REPLY

Please enter your comment!
Please enter your name here