ഇറാഖിലെ ചാവേർ സ്ഫോടനം: മരണം 30 ആയി

Posted on: March 26, 2016 1:32 pm | Last updated: March 26, 2016 at 1:32 pm

BAGDAD FOOTBALL GROUND BLASTബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ ഫുട്‌ബോള്‍ മത്സരം നടന്നുകൊണ്ടിരിക്കെ സ്‌റ്റേഡിയത്തില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി. 95 പേര്‍ക്ക് പരുക്കേറ്റു. ബഗ്ദാദിലെ ഇസ്‌കന്തരിയയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സ്ഫോടനം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഭീകരര്‍ ഏറ്റെടുത്തിട്ടുണ്ട്.

ശരീരത്തില്‍ ബോംബ് ഒളിപ്പിച്ച് സ്‌റ്റേഡിയത്തില്‍ എത്തിയ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ആള്‍ക്കൂട്ടത്തിനിടയിലൂടെ കടന്ന് ഏറ്റവും കൂടുതല്‍ ആള്‍ത്തിരക്കുള്ള ഭാഗത്ത് എത്തിയ ശേഷമാണ് ചാവേര്‍ പൊട്ടിത്തെറിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഫുട്‌ബോള്‍ മത്സരത്തിന് ശേഷം ട്രോഫികള്‍ സമ്മാനിക്കുന്നതിനിടയിലായിരുന്നു സ്‌ഫോടനം.