കണക്കില്‍പെടാത്ത പണം:ചെക്കുപോസ്റ്റ് ജീവനക്കാര്‍ക്കെതിരെ കേസ്

Posted on: March 24, 2016 11:25 pm | Last updated: March 24, 2016 at 11:25 pm
SHARE

351937-264099-money-motifകാസര്‍കോട്: അഴിമതിയാരോപണത്തെ തുടര്‍ന്ന് മഞ്ചേശ്വരം വാണിജ്യനികുതി ചെക്കുപോസ്‌ററില്‍ വിജിലന്‍സ് റെയ്ഡ് നടത്തി കണക്കില്‍പ്പെടാത്ത പണം പിടികൂടിയ സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ ് കേസെടുത്തു. യു ഡി ക്ലാര്‍ക്ക് എം സന്ദീപ്, അറ്റന്റര്‍മാരായ വേലായുധന്‍, പി ജയരാജ്, പി.മനോജ്കുമാര്‍ എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം കേസെടുത്തത്.
2015 ഡിസംബര്‍ 21ന് രാത്രിയില്‍ വിജിലന്‍സ് സി ഐ ആയിരുന്ന ഡോ. വി ബാലകൃഷ്ണനാണ് ചെക്കുപോസ്റ്റില്‍ മിന്നല്‍ പരിശോധന നടത്തി കണക്കില്‍പ്പെടാത്ത 32,300 രൂപ പിടികൂടിയത്. തുടര്‍ന്നാണ് ജീവനക്കാര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ശിപാര്‍ശ വിജിലന്‍സ് ഡയറക്ടര്‍ക്കു നല്‍കിയത്. വിജിലന്‍സ് ഡിവൈ എസ് പി. കെ വി രഘുരാമനാണ് കേസ് അന്വേഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here