തൃശ്ശൂരില്‍ വീട്ടില്‍ നിന്നും വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി

Posted on: March 24, 2016 12:29 pm | Last updated: March 24, 2016 at 1:11 pm
SHARE

blastsതൃശൂര്‍: തൃശൂര്‍ അന്തിക്കാട്ടിലെ വീട്ടില്‍ നിന്ന് സ്‌ഫോടകവസ്തു ശേഖരം പിടികൂടി. പുത്തൂക്കാരന്‍ വിനുവിന്റെ വീട്ടില്‍ നിന്നാണ് സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തത്.  2100 ഡിറ്റണേറ്ററുകള്‍, 656 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 75 കിലോഗ്രാം അമോണിയം നൈട്രേറ്റ്, 20 കിലോ ഗണ്‍പൗഡര്‍ എന്നിവയാണ് പിടികൂടിയത്.

പാറമടക്ക് വേണ്ടിയാണ് സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചതെന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കിണര്‍ നിര്‍മ്മാണ തൊഴിലാളിയാണ് വിനു. സ്‌ഫോടകവസ്തുക്കള്‍ അനധികൃതമായി എത്തിച്ചത് എവിടെനിന്നാണെന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.