തിരുവനന്തപുരത്ത് വിഎം സുധീരന്റെ കാറിന് നേരെ കല്ലേറ്

Posted on: March 23, 2016 8:57 pm | Last updated: March 23, 2016 at 8:57 pm
SHARE

VM-SUDHEERAN-308x192തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ വാഹനത്തിനു നേരെ കല്ലേറ്. നെയ്യാറ്റിന്‍കര കുളത്തൂരിനു സമീപത്തു വെച്ച് രാത്രിയോടെയാണ് കല്ലേറുണ്ടായത്. ബാലരാമപുരത്ത് പാര്‍ട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു മടങ്ങുകയായിരുന്നു സുധീരന്‍. സുധീരന്‍ കാറില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് കല്ലേറുണ്ടായത്.

കല്ലേറില്‍ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കല്ലെറിഞ്ഞതെന്നാണ് സൂചന. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കര്‍ശന നടപടി സ്വീകരിക്കാന്‍ റൂറല്‍ എസ്പിക്ക് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here