Connect with us

National

തുടര്‍ച്ചയായി കാരണം കാണിക്കല്‍ നോട്ടീസ്‌:ജെ എന്‍ യു വിദ്യാര്‍ഥികള്‍ പ്രക്ഷോഭം ശക്തമാക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി:അഫ്‌സല്‍ ഗുരു സംഭവത്തിന്റെ വിവാദങ്ങള്‍ അവസാനിക്കുന്നതിന് പിന്നാലെ ജെ എന്‍ യു വിദ്യാര്‍ഥികള്‍ കൂടുതല്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. വ്യത്യസ്ത പ്രശ്‌നങ്ങളുടെ പേരില്‍ മതിയായ കാരണങ്ങള്‍ കാണിക്കാതെ് തുടര്‍ച്ചയായി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതുള്‍പ്പടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ഥികള്‍ കൂടുതല്‍ പ്രക്ഷോഭത്തിനായി തയാറെടുക്കുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടത്തിന്റെ ചുമരില്‍ എഴുതിയെന്ന് കാണിച്ച് പോലും അധികൃതര്‍ നോട്ടീസ് നല്‍കിട്ടുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

ജെയ് ഭീം എന്നാണ് അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടത്തിന്റെ ഭിത്തിയില്‍ ഭാഷ പഠന വിഭാഗത്തിലെ വിദ്യാര്‍ഥിയായ ജിഥേന്ദ്ര കുമാര്‍ എഴുതിയത്. ഇതേ തുടര്‍ന്ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഭരണ വിഭാഗത്തിന്റെ താത്പര്യത്തിനുസരിച്ച് എന്തിനും എതിനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുന്ന രീതിയാണ് ജെ എന്‍ യു അധികൃതര്‍ എടുത്തിരിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
ചുമരിലെ ഭിത്തിയില്‍ എഴുതിയതിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. നാളെ അവര്‍ വിദ്യാര്‍ഥികളുമായി സംസാരിച്ചതിനും പ്രകടനം കാഴ്ചവെക്കുന്നതിനും എനിക്ക് നോട്ടീസ് നല്‍കിയേക്കുമെന്ന് ജെ എന്‍ യു യൂനിയന്‍ ജനറല്‍ സെക്രട്ടറി റാമ നാഗ പറഞ്ഞു. വ്യാപകമായ രീതിയില്‍ കാരണം കാണിക്കല്‍ നോട്ടീസിനെതിരെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനു മുന്നില്‍ ഇന്ന് ഉച്ചക്ക് 2.30ന് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി ഒത്തുചേരും. അതിനിടെ ഝാര്‍ഖണ്ഡില്‍ കന്നുകാലി കര്‍ഷകരായ രണ്ട് പേരെ കൊന്ന സംഭവത്തില്‍ ഇന്നലെ ജെ എന്‍ യു എസ് യുവിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

Latest