കന്‍ഹയ്യകുമാര്‍ രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

Posted on: March 22, 2016 7:09 pm | Last updated: March 23, 2016 at 9:31 am
SHARE

rahul gandhi kanhayya kumarന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂനിയന്‍ നേതാവ് കന്‍ഹയ്യകുമാര്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കന്‍ഹയ്യയും അഞ്ചു വിദ്യാര്‍ത്ഥി നേതാക്കളും ഡല്‍ഹി തുഗ്ലക് ലൈനിലെ രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച നടത്തിയത്.

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് രാഹുല്‍ ഗാന്ധി നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിക്കാനാണ് അദ്ദേഹത്തെ കണ്ടതെന്ന് കന്‍ഹയ്യകുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു. നേരത്തെ, ഹൈദരാബാദ് സര്‍വകലാശാല, പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് വിഷയങ്ങളില്‍ രാഹുല്‍ പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കു പിന്തുണ അറിയിച്ചിരുന്നു. വിവിധ സര്‍വകലാശാലകളിലെ പ്രശ്‌നങ്ങളുന്നയിച്ച് കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധം വ്യാപകമാക്കുന്നതിനുള്ള നീക്കങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

LEAVE A REPLY

Please enter your comment!
Please enter your name here