ഇത്തിസാലാത്ത് പ്രീപെയ്ഡ് കസ്റ്റമേര്‍സിന് ഒരു ദിര്‍ഹം നിരക്കില്‍ അപകട പോളിസി

Posted on: March 22, 2016 3:38 pm | Last updated: March 22, 2016 at 3:38 pm

ETHISALATഅബുദാബി: പ്രതിമാസം ഒരു ദിര്‍ഹം നിരക്കില്‍ വാസല്‍, പ്രീപെയ്ഡ് കസ്റ്റമേര്‍സിന് ‘തകാഫുല്‍’ അപകട പരിരക്ഷ പ്രഖ്യാപിച്ചു. തകാഫുല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പോളിസിയില്‍ ചേരുന്ന ഇത്തിസാലാത്ത് കസ്റ്റമര്‍ക്ക് മരണം സംഭവിക്കുകയോ ഏതെങ്കിലും തരത്തിലുള്ള അപകടത്തില്‍ സ്ഥിര വൈകല്യം സംഭവിക്കുകയോ ചെയ്താല്‍ 20,000 ദിര്‍ഹം നഷ്ട പരിഹാരം ലഭിക്കും. ഇതിനു വരുന്ന ഒരു ദിര്‍ഹം ഓരോ മാസവും ഉപഭോക്താവിന്റെ പ്രീപെയ്ഡ് ബാലന്‍സില്‍ നിന്ന് ഈടാക്കും.
ഉപഭോക്താക്കള്‍ക്ക് ഇത് സബ്‌സ്‌ക്രൈബ് ചെയ്യാന്‍ മൊബൈലില്‍ നിന്നും ഠഅഗ എന്ന് ടൈപ്പ് ചെയ്ത് 1012 എന്ന നമ്പറിലേക്ക് എസ് എം എസ് അയക്കുകയോ *101 # ലേക്ക് വിളിക്കുകയോ ചെയ്യാം.
ഉപഭോക്താക്കളോടുള്ള പ്രതിബദ്ധത നിറവേറ്റുന്നതിന്റെയും അവര്‍ക്ക് വേണ്ട സുരക്ഷ നല്‍കുന്നതിന്റെയും ഭാഗമായാണ് ഒരു ദിര്‍ഹം നിരക്കില്‍ ഇത്തരമൊരു ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പെടുത്തിയതെന്ന് ഇത്തിസാലാത്ത് ചീഫ് കണ്‍സ്യൂമര്‍ ഓഫീസര്‍ ഖാലിദ് എല്‍ഖൂലി പറഞ്ഞു. ഈയൊരു പോളിസി സബ്‌സ്‌ക്രൈബ് ചെയ്യുന്നതോടെ അത് ഉപഭോക്താക്കളുടെ കുടുംബത്തിനും വളരെയേറെ ഗുണകരമാകും. 65 വയസ് വരെയാണ് പോളിസിയുടെ കവറേജ് കാലാവധി. വിവരങ്ങള്‍ക്കായി 101 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.