നഗരസഭാ മന്ത്രാലയത്തിന് മൊബൈല്‍ സൗഹൃദ പോര്‍ട്ടല്‍

Posted on: March 21, 2016 8:04 pm | Last updated: March 21, 2016 at 8:04 pm
പോര്‍ട്ടലിന്റെ ഹോംപേജ്‌
പോര്‍ട്ടലിന്റെ ഹോംപേജ്‌

ദോഹ: നഗരസഭാ, പരിസ്ഥിതി മന്ത്രാലയത്തിന് പുതിയ വെബ് പോര്‍ട്ടല്‍. നഗരസഭാ, നഗരാസൂത്രണ മന്ത്രാലയം നഗരസഭാ, പരിസ്ഥിതി മന്ത്രാലയമായി പരിഷ്‌കരിച്ച സാഹചര്യത്തില്‍ കൂടിയാണ് സേവനങ്ങളും വിവരങ്ങളും എളുപ്പം സാധ്യമാകുന്ന രീതിയില്‍ പോര്‍ട്ടല്‍ തയ്യാറാക്കിയത്. മൊബൈല്‍ ഫോണുകളില്‍നിന്നും എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതും ആപ്പുകള്‍ വ്യാപകമായ കാലത്ത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ ആപ്പ് പോലെ ഉപയോഗിക്കാവുന്ന വിധവുമാണ് പോര്‍ട്ടല്‍. പുതിയ മന്ത്രാലയത്തിന്റെ പേരിനനുസരിച്ച് വെബ് വിലാസവും മാറ്റിയിട്ടുണ്ട് (mme.gov.qa).
മന്ത്രാലയത്തില്‍ നിന്നു ലഭിക്കുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ തന്നെയാണ് പോര്‍ട്ടലിലെ പ്രധാന ഡിസ്‌പ്ലേ. നഗരസഭകളില്‍നിന്നും ലഭിക്കേണ്ട സേവനങ്ങള്‍ ആവശ്യപ്പെടുന്നതിനൊപ്പം പരിസ്ഥിതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ സേവനങ്ങള്‍ക്കും അറിയിപ്പുകള്‍ക്കും പോര്‍ട്ടലില്‍ മെനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നഗരസഭാ വാര്‍ത്തകള്‍ക്കും അറിയിപ്പുകള്‍ക്കും വെബ് പേജില്‍ നല്ല പ്രാധാന്യം നല്‍കിയിരിക്കുന്നു.