യാത്രയയപ്പു നല്‍കി

Posted on: March 21, 2016 7:42 pm | Last updated: March 21, 2016 at 7:42 pm
മുഹമ്മദ് തോടന്നൂരിന് ഷഹീര്‍ തിരുവനന്തപുരം ഉപഹാരം നല്‍കുന്നു
മുഹമ്മദ് തോടന്നൂരിന് ഷഹീര്‍ തിരുവനന്തപുരം ഉപഹാരം നല്‍കുന്നു

ദോഹ: 20 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം ഖത്വറില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന മുഹമ്മദ് തോടന്നൂരിന് ഫ്രട്ടേണിറ്റി ഫോറം യാത്രയയപ്പു നല്‍കി. ഇസ്മായില്‍ ടി ഒ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷഹീര്‍, തേജസ് മാനേജര്‍ കെ പി കമാല്‍, നജ്മുദ്ദീന്‍ ഇ കെ സംസാരിച്ചു. സഹപ്രവര്‍ത്തകരും കൂട്ടുകാരും ആശംസകളര്‍പ്പിച്ചു. മുഹമ്മദ് തോടന്നൂര്‍ നന്ദി പറഞ്ഞു. ഫ്രട്ടേണിറ്റി ഹൗസിന്റെ ഉപഹാരം ഷഹീര്‍ തിരുവനന്തപുരം കൈമാറി.