ആര്‍.കെ.രവിവര്‍മ്മ അന്തരിച്ചു

Posted on: March 21, 2016 10:09 am | Last updated: March 21, 2016 at 10:09 am

R K RAVIVARMAപേരാമ്പ്ര : പ്രമുഖ കോണ്‍ഗ്രസ് നേതാവും കവിയും സാഹിത്യകാരനും പ്രാസംഗികനും അധ്യാപകനുമായിരുന്ന ആര്‍.കെ.രവിവര്‍മ്മ (78)അന്തരിച്ചു. ബാലുശ്ശേരി എരമംഗലം രാരോത്ത് കോവിലകം കുടുംബാംഗമാണ്. കെ.പി.സി.സി.മെമ്പര്‍, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി , കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പര്‍, ആകാശവാണി ദൂരദര്‍ശന്‍ ഉപദേശക സമിതിയംഗം, പേരാമ്പ്ര ഗ്രാമപഞ്ചായത്തംഗം, പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ അധ്യാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച വര്‍മ്മ മാഷ് അറിയപ്പെടുന്ന കവിയും സാഹിത്യകാരനും നാടക രചയിതാവുമാണ്. കോഴിക്കോട് ആകാശവാണി , വിവിധ നാടകട്രൂപ്പുകള്‍ എന്നിവക്കു വേണ്ടി സാഹിത്യ സൃഷ്ടി നടത്തിയിട്ടുണ്ട്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ :ശാരദ മക്കള്‍: രാജശ്രീ, (മാനന്തവാടി ഗവ.സ്‌ക്കൂള്‍) , വാണിശ്രീ (കോക്കല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍), രൂപശ്രീ ഹരീഷ് കുമാര്‍ മരുമക്കള്‍: രാജീവന്‍, ശ്രീകുമാര്‍ ,സന്തോഷ്, ജീന മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ ഭാര്യാ സഹോദരി ഭര്‍ത്താവാണ്.