കെ ബാബുവും കെ സി ജോസഫും മാറി നില്‍ക്കണമെന്ന് ടി എച്ച് മുസ്തഫ

Posted on: March 21, 2016 9:45 am | Last updated: March 21, 2016 at 9:45 am

T H MUSTHAFAകൊച്ചി: മന്ത്രിമാരായ കെ ബാബുവും കെ സി ജോസഫും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറി നില്‍ക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ടി എച്ച് മുസ്തഫ. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് തവണയോ നാലു തവണയോ മത്സരിച്ചു കഴിഞ്ഞാല്‍ പിന്നെ മത്സരിക്കരുതെന്നാണ് തന്റെ അഭിപ്രായം. തങ്ങളുടെ ഹിതം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിനോട് യോജിപ്പില്ല. പുതിയ തലമുറയക്ക് അവസരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഭരണതുടര്‍ച്ചയുണ്ടായാല്‍ ഉമ്മന്‍ചാണ്ടി തന്നെ മുഖ്യമന്ത്രിയാകുമെന്നും കഴിഞ്ഞ അഞ്ചുവര്‍ഷത്തെ അദ്ദേഹത്തിന്റെ ഭരണം മികച്ചതായിരുന്നുവെന്നും മുസ്തഫ പറഞ്ഞു. പത്താനപുരത്ത് കെ ബി ഗണേഷ് കുമാറിനെതിരെ എതിരെ മറ്റൊരു സിനിമാക്കാരനെ തന്നെ നിര്‍ത്തേണ്ട കാര്യമില്ലെന്നും യുഡിഎഫിന്റെ ഉറച്ച മണ്ഡലമാണ് പത്തനാപുരമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.