കോഴിക്കോട് വന്‍ തീപിടിത്തം

Posted on: March 20, 2016 10:30 am | Last updated: March 20, 2016 at 12:18 pm

fireകോഴിക്കോട്: കോഴിക്കോട് കല്ലായി പുഴയോരത്ത് മൂരിയാടില്‍ വന്‍ തീപിടിത്തം. മൂരിയാട് റോഡിലുള്ള തടിമില്ലുകള്‍ക്കാണ് തീപിടിച്ചത്. രണ്ട് തടിമില്ലുകള്‍ പൂര്‍ണമായും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. പുലര്‍ച്ചെ നാല് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ഫയര്‍ഫോഴ്‌സെത്തി തീയണച്ചു. ആളപായമില്ല.