ശുഭ ദിനം കാത്ത് ജയലളിത

Posted on: March 19, 2016 6:00 am | Last updated: March 19, 2016 at 9:16 am

jayalalitha-asks-labour-unionsചെന്നൈ: തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാന്‍ ശുഭ ദിനം കാത്തിരിക്കുകയാണ് ജയലളിത. എ ഐ എ ഡി എം കെ സ്ഥാനാര്‍ഥി പട്ടിക ഏറെകുറെ പൂര്‍ത്തിയാകുകയും സ്ഥാനാര്‍ഥികളെ നേരില്‍ കണ്ട് അഭിമുഖ സംഭാഷണം നടത്തുകയും ചെയ്ത സാഹചര്യത്തില്‍ ഇനി ഉടന്‍ തന്നെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും. എന്നാല്‍, ജോത്സ്യന്മാരുടെയും മറ്റും അഭിപ്രായങ്ങള്‍ മാനിച്ച് ശുഭകരമായ മുഹൂര്‍ത്തവും ദിവസവുമായിരിക്കും ഔദ്യോഗികമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പാര്‍ട്ടി തുടക്കം കുറിക്കുകയുള്ളു.
സ്വന്തം വിശ്വസ്ഥരെയും സിറ്റിംഗ് എം എല്‍ എമാരെയും മന്ത്രിമാരെയും ഒഴിവാക്കിയാണ് ജയലളിത സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുന്നത്. ഒ പനനീര്‍ ശെല്‍വം, നാദം വിശ്വനാഥന്‍, ഡി പളനിയപ്പന്‍ തുടങ്ങിയവര്‍ പാനലില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.