അല്‍ ജസീറക്ക് യൂറോപ്യന്‍ അവാര്‍ഡുകള്‍

Posted on: March 18, 2016 6:44 pm | Last updated: March 18, 2016 at 6:44 pm
SHARE

al_jazeera_englishദോഹ: അല്‍ ജസീറ ഇംഗ്ലീഷിന്റെ ദി ഹിയര്‍ ദി ഹ്യൂമന്‍ സ്റ്റോറി എന്ന മാര്‍ക്കറ്റിംഗ് ക്യാംപയിന് കണ്‍സ്യൂമര്‍ ട്രേഡ് പ്രിന്റ് ആഡിനുള്ള സ്വര്‍ണ മെഡലും വെള്ളിമെഡലും. പ്രമോഷന്‍, മാര്‍ക്കറ്റിംഗ് വിഭാഗങ്ങളിലാണ് രണ്ട് മെഡലുകളും ലഭിച്ചത്.
വീഡിയോ കണ്ടന്റ്, ഉത്പാദനക്ഷമത, നവീനത, മികവ് തുടങ്ങിയ മാനദണ്ഡങ്ങള്‍ ആധാരമാക്കിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ബാഴ്‌സലോണയിലെ ഹോട്ടല്‍ ആര്‍ട്‌സില്‍ വെച്ചാണ് വിജയികളെ പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here