എന്‍സിപിയ്ക്ക് നാലു സീറ്റു നല്‍കാന്‍ ധാരണ

Posted on: March 18, 2016 3:09 pm | Last updated: March 18, 2016 at 3:09 pm

ncpതിരുവനന്തപുരം: എല്‍.ഡി.എഫില്‍ എന്‍.സി.പിക്ക് കഴിഞ്ഞ തവണ മത്സരിച്ച നാല് സീറ്റുകളില്‍ തന്നെ നല്‍കാന്‍ ധാരണ. എലത്തൂര്‍, കുട്ടനാട്, പാലാ, കോട്ടക്കല്‍ സീറ്റുകളിലാകും എന്‍.സി.പി സ്ഥാനാര്‍ഥികള്‍ മത്സരിക്കുക. രാവിലെ എ.കെ.ജി സെന്ററില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് സീറ്റ് ധാരണയിലെത്തിയത്.

ഏഴ് സീറ്റുകളാണ് ചര്‍ച്ചയില്‍ എന്‍.സി.പി ആവശ്യപ്പെട്ടത്. നിലവില്‍ മത്സരിച്ച സീറ്റുകള്‍ക്കൊപ്പം എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഓരോ സീറ്റുകളും എന്‍.സി.പി ആവശ്യപ്പെട്ടിരുന്നു.