ഇന്ത്യയിലെ ആദ്യ മൊബൈല്‍ ടി വി ചാനല്‍ വരുന്നു

Posted on: March 18, 2016 12:44 pm | Last updated: March 18, 2016 at 12:44 pm

MOVIESTHANകൊച്ചി: ഇന്ത്യയിലാദ്യമായി മൊബൈല്‍ ഫോണ്‍ വഴി വാര്‍ത്തകളും പാട്ടുകളും സിനിമകളുമെല്ലാം കാണാന്‍ കഴിയുന്ന ചാനല്‍ മൂവിസ്ഥാന്‍ ടി വി വിഷുവിന് പ്രവര്‍ത്തനമാരംഭിക്കുന്നതായി സിനിമാ സംവിധായകന്‍ സിബി മലയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സൗജന്യമായ ഏറെ പ്രത്യേകതകളുള്ള മൊബൈല്‍ ആപ്ലിക്കേഷനാണ് മൂവിസ്ഥാന്‍ ടി വി. ഈ സൗജന്യ ആപ്പിലൂടെ ലോകമെമ്പാടുമുള്ള ഇന്ത്യന്‍ വംശജരെ ലക്ഷ്യമിട്ട് സിനിമാ പരിപാടികളും അനുബന്ധ വിവരങ്ങളും ലഭ്യമാക്കും. തുടക്കത്തില്‍ മലയാളം സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്തകളുള്‍പ്പെടെയുള്ള പരിപാടികളാണ് മൂവിസ്ഥാന്‍ ടിവിയിലൂടെ ലഭ്യമാക്കുക.