മുകേഷ് കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Posted on: March 17, 2016 8:03 pm | Last updated: March 17, 2016 at 8:03 pm

mukesh (1)കൊല്ലം: കൊല്ലം നിയമസഭാ മണ്ഡലത്തില്‍ നടന്‍ മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റില്‍ ധാരണ. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത യോഗമാണ് ഈ നിര്‍ദ്ദേശം സമര്‍പ്പിച്ചത്. നേരത്തെ തന്നെ മുകേഷിന്റെ പേര് സിപിഎം സാധ്യതാ പട്ടികയിലുണ്ടായിരുന്നു. ഇരവിപുരം മണ്ഡലത്തിലായിരുന്നു മുകേഷിന്റെ പേര് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ കൊല്ലത്താണെങ്കില്‍ നോക്കാമെന്ന് മുകേഷ് പറഞ്ഞിരുന്നു. ആര്‍എസ് ബാബുവിന്റെ പേര് ഒരു വിഭാഗം എതിര്‍ത്തതോടെയാണ് മുകേഷിന്റെ പേര് ഉയര്‍ന്നു വന്നത്.